25.1 C
Kottayam
Wednesday, October 2, 2024

ശ്രീജേഷ് ദ സൂപ്പര്‍ഹീറോ, ഒളിംപിക് ഹോക്കി ത്രില്ലറില്‍ സ്‌പെയിനിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം

Must read

പാരീസ്: ഒളിംപിക്‌സില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ സ്‌പെയിനിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം. പാരീസില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ് പുരുഷ ഹോക്കി ടീം. 2-1 എന്ന സ്‌കോറിനാണ് സ്പാനിഷ് ടീമിനെ ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയുടെ മെഡല്‍ നേട്ടത്തിലേക്ക് നയിച്ചത് ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ്.

അവസാന നിമിഷത്തെ പെനാല്‍റ്റി കോര്‍ണര്‍ അത്ഭുതകരമായ രീതിയിലാണ് ശ്രീജേഷ് സേവ് ചെയ്തത്. ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചതും അവസാന നിമിഷത്തെ ഈ സൂപ്പര്‍ സ്റ്റോപ്പറാണ്. മത്സരം തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ കിടിലന്‍ സേവ്. ഇതോടെ ഏറ്റവും ഗംഭീരമായ വിടവാങ്ങല്‍ കൂടിയാണ് ശ്രീജേഷിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ മെഡലുറപ്പിച്ചതിന് പിന്നാലെ ശ്രീജേഷിനെ തോളിലേറ്റിയാണ് ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് ആഘോഷപ്രകടനം നടത്തിയത്. അവസാന നിമിഷം സ്‌പെയിന്‍ ഒന്നിന് പിറകെ ഒന്നാകെ കൗണ്ടര്‍ അറ്റാക്കിങ് തന്നെ നടത്തിയിരുന്നു. ഒളിംപിക് മത്സരത്തിന് മുമ്പ് ഇന്ത്യയും സ്‌പെയിനും ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിലും ഏഴെണ്ണത്തിലും ജയം ഇന്ത്യക്കായിരുന്നു.

തുടക്കത്തില്‍ തന്നെ ഇരു ടീമുകളും പൊസഷന് വേണ്ടിയാണ് ശ്രമിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ വീണതേയില്ല. സ്‌പെയിന്‍ കുറച്ച് പ്രതിരോധത്തിന് കൂടി പ്രാധാന്യം നല്‍കിയിരുന്നു. സ്‌പെയിന്‍ ആക്രമണത്തിന് ശ്രമിച്ചപ്പോള്‍ മുന്നില്‍ നിന്ന് ശ്രീജേഷ് പ്രതിരോധിച്ചിരുന്നു. മത്സരത്തില്‍ സ്‌പെയിനാണ് ആദ്യ ലീഡെടുത്തത്. പിന്നീടാണ് ഇന്ത്യ തിരിച്ചടിച്ച് മത്സരം വിജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week