NationalNewsOtherSports

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്.

13-ാം മിനിറ്റിൽ ശർമിള ദേവി, 19-ാം മിനിറ്റിൽ ഗുർജിത് കൗർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്.നേരത്തെ ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോൽവി വഴങ്ങുകയായിരുന്നു.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 9-0ന് തകർത്ത ഇന്ത്യ ജപ്പാനോട് രണ്ടാം മത്സരത്തിൽ 0-2ന് തോറ്റിരുന്നു. പിന്നാലെ സിംഗപ്പുരിനെ 9-1ന് പരാജയപ്പെടുത്തിയായിരുന്നു ടീമിന്റെ സെമിയിലേക്കുളള മുന്നേറ്റം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker