സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇറങ്ങുക എവേ ജഴ്‌സിയണിഞ്ഞ്. ഓറഞ്ച് ജഴ്‌സി ധരിച്ചിറങ്ങുന്ന ഇന്ത്യയെ കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആതിഥേയരായ ഇംഗ്ലണ്ട് ഒഴികെ ഒരേ നിറമുള്ള ജഴ്‌സികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ഐസിസി എവേ ജഴ്‌സി നിര്‍ബന്ധമാക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സി ധരിച്ച് ഇറങ്ങുന്നത്. ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായ നൈക്കി പുറത്തിറക്കുന്ന ഓറഞ്ച് ജഴ്‌സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും. എന്നാല്‍ ജൂണ്‍ 22ന് അഫ്ഗാനിസ്ഥാനെ നേരിടുമ്പോഴും 27ന് വിന്‍ഡീസിനെതിരെ കളിക്കുമ്പോഴും ഇന്ത്യ നീല ജഴ്‌സി തന്നെയായിരിക്കും ധരിക്കുക.