Home-bannerNationalNews
വിജയിയുടെ ഭാര്യയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
ചെന്നൈ: നടന്‍ വിജയിയുടെ ഭാര്യ സംഗീതയേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ഇതുവരെ 77 കോടി രൂപ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ചെന്നൈ പാനൂരിലെ വസതിയില്‍ ബുധനാഴ്ച രാത്രി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യലും പരിശോധനയും ഇപ്പോഴും തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News