NationalNews

‘ബിജെപിയില്‍ ചേര്‍ന്നതറിഞ്ഞില്ല’: മുന്‍ നേതാവിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഭോപ്പാൽ :ബിജെപിയില്‍ ചേര്‍ന്ന മുന്‍ നേതാവിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത് മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി നേതാവ് ഹര്‍ഷിദ് സിന്‍ഹായി തുടര്‍ച്ചയായി ഫോണില്‍ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ അത്ഭുതപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടതില്‍ അഭിനന്ദനം എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ കോണ്‍ഗ്രസ് വിട്ട വ്യക്തിയാണ് ഇദ്ദേഹം

തെരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴും മധ്യപ്രദേശിലെ അടിസ്ഥാന ഘടകങ്ങളിലെ അവസ്ഥയെക്കുറിച്ച് ധാരണയില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നതാണ് മറ്റൊരു കൗതുകം.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രേഖകളില്‍ ഇദ്ദേഹം പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട ഒരു വിവരവും ഇല്ലായിരുന്നു. അതിനാല്‍ തന്നെ ബിജെപിക്കാരനായി മാറിയ പഴയ യൂത്ത് കോണ്‍ഗ്രസുകാരനെ ജനറല്‍ സെക്രട്ടറിയായി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു
മൂന്ന് കൊല്ലം മുന്‍പാണ് താന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയത്. ആ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്, ഹര്‍ഷിദ് സിന്‍ഹായി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button