CrimeKeralaNews

കോഴിക്കോട് വാടക വീട്ടിൽ അനാശാസ്യം: പോലീസ് റെയ്ഡിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ

കോഴിക്കോട്:കോട്ടൂളിയില്‍ വാടകവീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ കസ്റ്റഡിയില്‍.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.കുറച്ചുകാലങ്ങളായി വാടകവീട്ടില്‍ അനാസാസ്യം നടുക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ പരിശോധനയിലാണ് ആറ് പേര്‍ പിടിയിലായത്‌.

ഇടപാടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അനാശാസ്യം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കസ്റ്റഡിയിലായവരിൽ ഇടപാടുകാർ ഉണ്ടോ എന്ന് വ്യക്തമല്ല.പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും
എന്നാണ് അറിയാൻ കഴിയുന്നത്.

കൊവിഡ് കാലത്ത് പോലീസ് പരിശോധനകൾ കുറഞ്ഞത് അനാശാസ്യ സംഘങ്ങൾ പെരുകാൻ കാരണമായിട്ടുണ്ടെന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button