EntertainmentKeralaNews

‘നയന്‍താര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കില്‍ ആ ആളെ വളരെ സൂക്ഷിക്കണം’;തുറന്നുപറഞ്ഞ് ശരണ്യ പൊന്‍വണ്ണന്‍

ചെന്നൈ: മലയാളിയായ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമാണ് നയന്‍ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയന്‍താര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ച നയന്‍താരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വമ്പന്‍ താരമായി നയന്‍സ് മാറുകയും ചെയ്തു. ഇപ്പോഴിതാ തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ നയന്‍ താര തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത്. ഏഷ്യാനെറ്റ് തമിഴാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ശരാശരി 6 കോടി മുതല്‍ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോള്‍ 10 മുതല്‍ 12കോടി വരെ തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ഷാരൂഖ് ഖാന്റെ നായകനായി ജവാന്‍ എന്ന ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാ അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍.

ഭര്‍ത്താവും ഒന്നിച്ച് തായ്ലന്റില്‍ ഹണിമൂണ്‍ ആഘോഷിച്ച ശേഷം നടി നേരെ ജവാന്റെ ഷൂട്ടിനായി മുംബൈയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മികച്ച പ്രൊഫഷണലെന്ന് സിനിമാ രംഗത്ത് അറിയപ്പെടുന്ന നയന്‍താര വിവാഹ ശേഷവും സിനിമാ അഭിനയം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

നയന്‍താര തന്റെ സ്വകര്യത സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന സൂക്ഷമ്ത അനുകരണനീമാണ്. താരത്തെ സംബന്ധിച്ച വാര്‍ത്തകള്‍ താരം സ്വയം പുറത്തുവിടാതെ പ്രേക്ഷകര്‍ക്ക് അരികിലേക്ക് എത്താറില്ല. അതിനാല്‍ തന്നെ നടിയെ പറ്റിയുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും വളരെ കൗതുകവുമാണ്.

ഇപ്പോള്‍ നയന്‍താരയെ പറ്റി തമിഴകത്തെ മുതിര്‍ന്ന നടി ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞ ചിലകാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നയന്‍താര സിനിമയില്‍ നേടിയെടുത്ത വിജയം അത്ഭുതകരമാണെന്നാണ് ഇവര്‍ പറയുന്നത്. ഞാനവരേക്കാള്‍ മുതിര്‍ന്ന നടിയായിട്ട് പോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്. നായികമാര്‍ക്ക് പ്രാധാന്യമില്ലാത്ത സിനിമാ രംഗത്ത് നയന്‍താരയെ പോലൊരാള്‍ ഈ സ്ഥാനത്തേക്ക് വന്നെങ്കില്‍ അത് വലിയ കഴിവാണ്. അതിന് വേണ്ടി അവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ശരണ്യ പൊന്‍വണ്ണന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

നയന്‍താരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണെന്നാണ് ശരണ്യ പറയുന്നത്. ‘ഒരു നടിയെന്ന ഭാവമൊന്നും അവര്‍ക്കില്ല. അവള്‍ വളരെ സിംപിളാണ്. ആളുകളെ നന്നായി മനസ്സിലാക്കും. അവള്‍ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കില്‍ അയാള്‍ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങള്‍ മനസ്സിലാക്കണം. കാരണം നയന്‍താര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാന്‍ അവള്‍ക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാന്‍ അവര്‍ക്കറിയില്ല. ഞാന്‍ മാറി നിന്നേക്കാം എന്നാണ് പറയുക’

‘എനിക്ക് അത് അത്ഭുതമായിരുന്നു. അവരുടെ സ്ഥാനം വെച്ച് അവര്‍ക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവര്‍ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്. ഇത്തരത്തിലുള്ള ആള്‍ക്കാരെ അവള്‍ മാറ്റി നിര്‍ത്തും. അങ്ങനെ മാറ്റി നിര്‍ത്തുന്നത് അഹങ്കാരം കൊണ്ടാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാന്‍ അവര്‍ക്ക് പറ്റാത്തതിലാണ്,’-ശരണ്യ പൊന്‍വണ്ണന്‍ വിശദീകരിച്ചു.

അതേസമയം, നയന്‍താരയുടെ ഈ സ്വഭാവം തനിക്ക് വളരെ ഇഷ്ടമാണെന്നും തന്റെ മകളെ പോലെയാണ് നടിയെ താന്‍ കാണുന്നതെന്നും ശരണ്യ പറയുന്നുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം ശരണ്യ പൊന്‍വണ്ണനും പ്രധാന വേഷത്തിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button