NationalNews

വിവാഹിതയായ സ്ത്രീക്ക് പേര് മാറ്റണമെങ്കിൽ ഭർത്താവിന്റെ അനുമതി വേണം;കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മറുപടി തേടി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭർത്താവിന്റെ അനുവാദമില്ലാതെ വിവാഹിതരായ സ്ത്രീകൾക്ക് പേര് മാറ്റാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി.പേര് മാറ്റണമെങ്കിൽ വിവാഹമോചനം, അല്ലെങ്കിൽ ഭർത്താവിൽ നിന്നുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് കോടതി സർക്കാരിനോട് മറുപടി തേടിയത്.

മെയ് മാസം 28ന് മുമ്പ് വിശദീകരണം നൽകുവാൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രിതം സിങ് അറോറ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.ഡല്‍ഹി സ്വദേശിനിയാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. 2014ലാണ് ഇവർ നിയമപരമായി ഭർത്താവിന്റെ പേര് സ്വീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനമിറക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. 2019ൽ അവർ ഭർത്താവിന്റെ പേരും തന്റെ കുടുംബപേരും ഉൾപ്പെടുത്തി വീണ്ടും മാറ്റം വരുത്തി.

എന്നാൽ കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണ വകുപ്പ് തീയതി രേഖപ്പെടുത്താത്ത കുടുംബപ്പേര് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനം അപ്പോൾ പുറത്തിറക്കിയിരുന്നു.ഒരു വിവാഹിതയായ സ്ത്രീക്ക് കുടുംബപ്പേര് തിരികെ ലഭിക്കണമെങ്കിൽ, ഒന്നുകിൽ വിവാഹമോചന രേഖയോ അല്ലെങ്കിൽ ഭർത്താവിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്ന് ഈ വിജ്ഞാപനത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് ദൽഹി കോടതിക്ക് മുമ്പാകെ ഇവർ അപേക്ഷ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ തന്റെ പേര് മാറ്റാൻ ശ്രമിച്ചപ്പോഴാണ് കേന്ദ്രസർക്കാർ വിജ്ഞാപനം വിലങ്ങുതടിയായത്.

വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് അവർ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.വിജ്ഞാപനം വിവേചനപരവും യുക്തിരഹിതവും ആണെന്നും ആർട്ടിക്കിൾ 14,19,21 എന്നിവക്ക് കീഴിലുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിക്കാരി കോടതിയിൽ അറിയിച്ചു.സ്ത്രീകളോട് മാത്രമായുള്ള വിജ്ഞാപനം വ്യക്തമായും ലിംഗ വിവേചനമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ഹരജിക്കാരി പറഞ്ഞു.

ഗര്‍ഭഛിദ്രത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാല്‍ 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നാണ് 23 കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

എന്റെ ശരീരം എന്റെ സ്വന്തമെന്ന യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അമ്മയ്‌ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്‌നങ്ങള്‍, വിവാഹ മോചനം, ഭര്‍ത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീയ്ക്ക് 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇക്കാര്യത്തിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുള്ള ഹൈക്കോടതിയുടെ വിധി.

സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ അവരുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. ഗര്‍ഛിദ്രം നടത്തിയില്ലെങ്കില്‍ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker