KeralaNews

ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്, കടകൾ തുറക്കരുത് വാഹനങ്ങൾ പുറത്തിറക്കരുത്, ഇടുക്കിയിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ

ഇടുക്കി:കൊവിഡ് 19 പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ
കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയെ റെഡ് സോണിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചുവടെ ചേർക്കുന്ന കർശന
നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ വീട് വിട്ട്
പുറത്തിറങ്ങുവാൻ പാടില്ല. പുറത്തിറങ്ങുന്ന ആളുകൾ നിർബന്ധമായും മാസ്
ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കർശനമായി പാലിക്കേണ്ടതുമാണ്.

അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ 11.00 മണി മുതൽ
വൈകുന്നേരം 05.00 മണി വരെ മാത്രവും, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ
പമ്പുകൾ, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണ്.

ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കുവാൻ പാടില്ല.
വളരെ അടിയന്തരമായ ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ
നിരത്തിലിറക്കുവാൻ പാടില്ല.

മെഡിക്കൽ ആവശ്യങ്ങൾക്കും, വളരെ അടിയന്തര ആവശ്യങ്ങൾക്കും ഒഴികെ
ഇടുക്കി ജില്ലയിലേക്കും, പുറത്തേക്കുമുള്ള യാത്രകൾ കർശനമായി
നിരോധിച്ചിരിക്കുന്നു.

പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടായിരിക്കുന്നതല്ല.
ആവശ്യ ഭക്ഷ്യ വസ്തുക്കൾ, ആവശ്യമുള്ളവർക്ക് സന്നദ്ധ സേവകർ മുഖേന
വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾ
മുഖേന നടപടികൾ സ്വീകരിക്കുന്നതാണ്.

ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ, തോട്ടം മേഖലയിലെ പ്രവൃത്തികൾ
എന്നിവ നിർത്തി വയേണ്ടതാണ്.

കൊവിഡ് . 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യ, തദ്ദേശ സ്വയംഭരണം, ഫയർ &
റസ്ക്യ സിവിൽ സപ്ലെസ് എന്നീ വകുപ്പുകളുടെ ഓഫീസുകളിൽ അടിയന്തര
ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ ഡ്യട്ടിക്ക് നിയോഗിച്ച്
പ്രവർത്തിക്കാവുന്നതാണ്. മറ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button