KeralaNews

കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ  കേസുകളിൽ ഒരേ ദിവസം  ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി;ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 81 വർഷം തടവ്

രാജാക്കാട്: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ  കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം  ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി. 

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവ‍ക്ക് 81 വ‍ർഷം തടവ് ഉൾപ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബ‍ർ മുതൽ 2020 മാ‍‍ർച്ചു വരെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ  പ്രതിക്കാണ് 81 വ‍ർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വീട്ടിലെ നിത്യ സന്ദ‍ശകനും കുടുംബ സുഹൃത്തുമായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനാണ് കേസിലെ പ്രതി. പീഡനവിവരം കുട്ടി സഹോദരിയോട് പറഞ്ഞതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. അതിനാൽ 20 വ‍ർഷം തടവ് അനുഭവിച്ചാൽ മതിയാവും. 

പത്തു വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ  പ്രതിയായ രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിന് 40 വ‍ർഷം തടവ് ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വിദി പ്രകാരം 20 വ‍ർഷം പ്രതി ജയിലിൽ കഴിയണം. അയൽവാസിയായ ഇയാൾ കുട്ടിയെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്.  

രാജാക്കാട് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക്  പന്ത്രണ്ടര വ‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ബൈസൺവാലി പൊട്ടൻകാട്  സ്വദേശി തങ്കമാണ് കേസിലെ പ്രതി. വീട്ടിൽ വച്ച് കടന്നു പിടിച്ചപ്പോൾ കയ്യിൽ കടിച്ചാണ് കുട്ടി രക്ഷപെട്ടത്. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന അമ്മയേയും ഇയാൾ മ‍ർദ്ദിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് നാലു വ‍ർഷം അനുഭവിച്ചാൽ മതി. 

ആറുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരന് 37 വ‍‍ർഷത്തെ  തടവും 20,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ അയൽവാസിയായ രാജാക്കാട് പുന്നസിറ്റി സ്വദേശി സുരേഷാണ് പ്രതി. അമ്മയോടൊപ്പം മുറ്റത്ത് നിന്നിരുന്ന കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എഠുത്തു കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. 

കുറെ സമയം കഴിഞ്ഞിട്ടും കുട്ടിയ കാണാതെ വന്നതിനെ തുട‍ന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോൾ സംഭവം നേരിൽ കാണുകയായിരുന്നു. കോടതി വിധി പ്രകാരം പത്ത് വ‍ര്‍ഷം ഇയാൾ ജയിലിൽ കിടക്കണം. എല്ലാ കേസുകളിലും ഇരകളുടെ പുനരധിവാസത്തിന് തുക നൽകാനും ജില്ല ലീഗൽ സ‍വീസ് അതോറിട്ടിയോട് കോടതി നിർ‍‍ദ്ദേശിച്ചിട്ടുണ്ട്. നാലു കേസുകളിലും പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട‍ർ എസ്.എസ്.സനീഷാണ് ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button