ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കും. ചൊവ്വാഴ്ച രാവിലെ 11ന് ഡാമിന്റെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. ഡാമിലെ ജലനിരപ്പ് നിലവില്‍ റെഡ് അലര്‍ട്ടിലേക്ക് അടുക്കുകയാണ്. വൈകിട്ട് ആറോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ഷട്ടര്‍ തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഡാമില്‍ ജലനിരപ്പ് ഉയരുന്നത്. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ആദ്യം തുറക്കും.
അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.