തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി കസ്റ്റംസില്‍ നിന്നാണ് ചോര്‍ന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. കസ്റ്റംസ് കമ്മീഷണര്‍ക്കാണ് ഐബി ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയത്.
സ്വപ്നയുടെ മൂന്ന് പേജ് മൊഴിയാണ് ചോര്‍ന്നത്. അനില്‍ നമ്പ്യാരെ കുറിച്ചും, ബിജെപിയെ കുറിച്ചും പരാമര്‍ശിക്കുന്ന ഭാഗമാണ് ചോര്‍ന്നത്. കസ്റ്റംസ് കമ്മീഷ്ണര്‍ ഐബിയുടെ സഹായം തേടിയിരുന്നു. മൊഴി രേഖപ്പെടുത്തി മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെതിരെയാണ് ഐബിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ സുനില്‍ കുമാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പരിശോധനയ്ക്ക് ശേഷമാണ് ഐബിക്ക് ഇത് സംബന്ധിച്ച നിഗമനത്തില്‍ എത്താന്‍ സാധിച്ചത്.