KeralaNews

കേരളം ആർക്കൊപ്പം? പിണറായി വിജയൻ വീണ്ടും വരുമോ ? ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയുടെ പ്രവചനം ഇങ്ങനെ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപിന് ഒരുങ്ങുകയാണ് കേരളം. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പ്രവചനങ്ങളുമായി സർവേകളും പുറത്തുവന്നു തുടങ്ങി.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയാണെന്ന് ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേ. 53.08 ശതമാനം ജനങ്ങളാണ് പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയുന്നത്. കേരളം, അസം, പശ്ചിമ ബം​ഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനപ്രീതിയില്‍ മുന്നിട്ട് നില്‍ക്കുന്നു.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button