24.4 C
Kottayam
Sunday, September 29, 2024

മദ്യപിച്ചിരുന്ന സമയത്ത് ഞാൻ അച്ഛനേക്കാൾ കൂതറയായിരുന്നു; അച്ഛൻ നിർത്തി അപമാനിക്കും: ധ്യാൻ ശ്രീനിവാസൻ

Must read

കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ ഇന്ന് നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ ആരാധകർക്ക് പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധക പ്രശംസ നേടിക്കൊടുക്കുന്നത്.

വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് കുഞ്ഞിരാമായണം ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ധ്യാൻ. നിവിൻ പോളി, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

അടുത്തിടെ ധ്യാനിന്റെ നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാ കാര്യങ്ങളും യാതൊരു മറയും കൂടതെ തുറന്നു പറയുന്ന രീതിയാണ് ധ്യാനിന്. ഇത് താരത്തെ പല വിമർശനങ്ങളിലേക്കും തള്ളി വിട്ടിട്ടുണ്ട്. എന്നിരുന്നാലും അഭിമുഖങ്ങളിലൂടെ പോലും ആരാധകരെ രസിപ്പിക്കാൻ താരത്തിന് കഴിയാറുണ്ട്. ഇപ്പോഴിതാ, ധ്യാനിന്റെ പുതിയൊരു അഭിമുഖമാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

മദ്യപാനിയായിരുന്ന കാലത്തെ തന്റെ അനുഭവങ്ങളും ഓർമകളുമാണ് ഓണം സ്പെഷ്യൽ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പങ്കുവച്ചത്. വർഷങ്ങൾക്ക് മുൻപ് താൻ ഭയങ്കര മദ്യപിക്കുകമായിരുന്നെന്നും ചില മോശം സ്വഭാവങ്ങൾ തനിക്ക് ഉണ്ടായിരുന്നു എന്നുമാണ് ധ്യാൻ പറയുന്നത്. മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവൽ/സ്പ്ലിറ്റ് പേഴ്സാണിലിറ്റിയുള്ള പോലെയായിരുന്നു തന്റെ പെരുമാറ്റമെന്നും നന്നായി തള്ളാറുണ്ടായിരുന്നെന്നും ധ്യാൻ പറയുന്നു.

അച്ഛൻ ശ്രീനിവാസനും ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷേ അച്ഛന്റെ സ്വഭാവം മാറുന്നതിന് സമയമെടുക്കുമായിരുന്നു. എന്നാൽ തന്റെ സ്വഭാവം ഞൊടിയിടയിൽ മാറുമെന്നും അതുവച്ച് പലരേയും അപമാനിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. ശ്രീനിവാസൻ തന്നെ അദ്ദേഹത്തിന്റെ കൂട്ടുകാർക്ക് മുന്നിൽ ഇരുത്തി അപമാനിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ധ്യാൻ തുടങ്ങിയത്.

‘അച്ഛൻ അച്ഛന്റെ സുഹൃത്തുക്കളുമായിട്ട് മദ്യപിച്ച് ഒക്കെ ഇരിക്കുമ്പോൾ ഞാൻ കയറി വന്നാൽ എന്നെ വിളിച്ച് അടുത്തിരുത്തും. എന്റെ പഠന കാര്യങ്ങളൊക്കെ അച്ഛന് അറിയാം. എന്റെ തോളത്ത് കയ്യിട്ടിട്ട് പുകഴ്ത്താൻ തുടങ്ങും. ഇവൻ വിനീതിനെ പോലെ ഒന്നുമല്ല. ഇവന്റെ കുറെ സംഭവങ്ങൾ ഒക്കെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ പറയും. പിന്നെ കുറച്ച് കഴിഞ്ഞു ഒന്നിനും കൊള്ളാത്തവനാണ് ചുമ്മാ കുടിച്ചും കഴിച്ചും നടക്കുകയാണ്, പോടാ എന്ന് പറഞ്ഞു ആട്ടി വിടും.’ ധ്യാൻ പറഞ്ഞു.

എന്നോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ അങ്ങനെ പറഞ്ഞു തീർക്കുന്നതാണ്. പുള്ളിക്ക് ഇപ്പോൾ അതൊന്നും ഓർമ്മ കാണില്ല. ഇതൊരു ഓർമ്മപ്പെടുത്തലാണെന്നും ധ്യാൻ പറയുന്നുണ്ട്. പിന്നീടാണ് മദ്യപിച്ചിരുന്ന സമയത്ത് താൻ അച്ഛനേക്കാൾ കൂതറയായിരുന്നുവെന്നും. ആ ഞാനുമായി താരതമ്യം ചെയ്യുമ്പോൾ അച്ഛൻ വളരെ ഡീസന്റായിരുന്നുവെന്നും പറയുന്നുണ്ട് ധ്യാൻ. അതുകൊണ്ട് അച്ഛൻ പറഞ്ഞതിൽ ഒന്നും വേദന തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.

ധ്യാൻ തന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ‘നാലഞ്ച് പേരൊക്കെയുള്ള സദസിൽ പോലും ചിലരോട് ഞാൻ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ട്. ഒരാളെ കിട്ടിയാൽ ആദ്യം അയാളെ കുറിച്ച് ഒരുപാട് പൊക്കി സംസാരിക്കും അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒരു ലെവലിൽ എത്തിച്ചിട്ട് ആ സമയത്ത് മാറ്റാരെങ്കിലുമായി സംസാരിക്കാൻ പോയി തിരിച്ചു വന്നിട്ട് നേരത്തെ പൊക്കി സംസാരിച്ച ആളെ അപമാനിക്കും. ഒറ്റയടിക്ക് അങ്ങനെ സംസാരിക്കുമ്പോൾ അയാൾ ഇല്ലാതെയായി പോകില്ലേ. ആ പ്രശ്നം തനിക്കുണ്ടായിരുന്നു,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week