KeralaNews

അയാളുടെ വീട്ടില്‍ പോയി കാണാമെന്ന് ഞാന്‍ പറഞ്ഞതാണ്! മതം പ്രശ്‌നമായതോടെ പ്രണയം തകര്‍ന്നെന്ന് നടി ജസീല

കൊച്ചി:വില്ലത്തി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ജസീല പ്രവീണ്‍. അനുരാഗ ഗാനം പോലെ എന്ന പുതിയ സീരിയലിലാണ് ജസീലയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സീരിയലിലെ സാനിയ എന്ന വില്ലത്തി വേഷമാണ് നടി അവതരിപ്പിക്കുന്നത്. അതേ സമയം തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ജസീല പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

നോര്‍ത്ത് ഇന്ത്യക്കാരനുമായി താന്‍ പ്രണയത്തിലായിരുന്നെങ്കിലും മതം കാരണം ആ പ്രണയം തകര്‍ന്ന അവസ്ഥയിലാണ്. പുള്ളിയുടെ വീട്ടുകാര്‍ക്കാണ് പ്രധാന പ്രശ്‌നമെന്നും അത് മാറിയാല്‍ പ്രണയവുമായി മുന്നോട്ട് പോകുമെന്നും സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ജസീല വെളിപ്പെടുത്തുന്നു.

മുന്‍പ് കുറച്ച് വര്‍ഷം ഞാന്‍ ഞാന്‍ പ്രണയത്തിലായിരുന്നു. പിന്നെ മതം പ്രശ്‌നമായി വന്നപ്പോള്‍ ഞങ്ങള്‍ ബ്രേക്കപ്പായി. ബ്രേക്കപ്പായിട്ട് ഒന്നര വര്‍ഷമായി. ആളിപ്പോള്‍ വേറെ സ്‌റ്റേറ്റിലാണ്. ഞാന്‍ ഇവിടെയും നില്‍ക്കുന്നു. അവര്‍ ബംഗ്ലീസാണ്. നോര്‍ത്ത് ഇന്ത്യയിലാണ് ആളുടെ വീട്. അവിടെ മതം ഭയങ്കര പ്രശ്‌നമാണെന്നാണ് പുള്ളി പറയുന്നത്.

മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചെഴുതണമെന്ന് ഒക്കെ നല്ല ആഗ്രഹമുണ്ട്. പക്ഷേ ആള്‍ അതിന് ഒരുക്കമല്ലായിരുന്നു. പിന്നെ രണ്ടാളും ഒരുമിച്ച് ഒത്തുതീര്‍പ്പാക്കിയിട്ടാണ് ആ ബന്ധം വേണ്ടെന്ന് വെക്കുന്നതെന്ന് ജസീല പറയുന്നു. എനിക്ക് മതം പ്രശ്‌നമല്ലെങ്കിലും പുള്ളിയുടെ വീട്ടുകാരാണ് പ്രശ്‌നം. ഞാന്‍ ആളുടെ വീട്ടില്‍ പോയി സംസാരിക്കാമെന്ന് ഒക്കെ കരുതി. പക്ഷേ അങ്ങോട്ട് വരരുതെന്നാണ് ആള്‍ പറഞ്ഞത്.

പക്ഷേ പുള്ളി എവിടെയുണ്ടോ അവിടെ പോയി കാണാമെന്നായിരുന്നു എന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തോളം അവനെവിടെയാണെന്ന് പോലും എന്റെ അടുത്ത് നിന്നും മറച്ച് പിടിച്ചു. ഞാന്‍ ക്ലിനാപ്പ് ചെയ്യുമോന്നുള്ള പേടി പുള്ളിയ്ക്ക ഉണ്ട്. അതുകൊണ്ടാണ് എവിടെയാണെന്ന് പോലും പറയാതിരുന്നത്.

ഇപ്പോള്‍ കുറച്ച് നാളായിട്ട് ആളുമായി ഞാന്‍ കോണ്‍ടാക്ട് ഉണ്ട്. വീണ്ടും പ്രണയം മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ജസീല, കാമുകന്റെ ഫോട്ടോ ആദ്യമായി പുറംലോകത്തിന് കാണിക്കുകയും ചെയ്തു. അദ്ദേഹം തന്റെ സീരിയലുകള്‍ കാണുകയും അത് കണ്ടിട്ട് കളിയാക്കുകയും ചെയ്യാറുണ്ടെന്നും നടി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ തനിക്കും വരാറുള്ളതിനെ പറ്റിയും നടി സംസാരിച്ചു. അതൊന്നും ഞാന്‍ നോക്കാറേയില്ല. ഏത് ഫോട്ടോ ഇട്ടാലും അതിന് താഴെ ഒരുപാട് കമന്റ്‌സ് വരാറുണ്ട്. ആണ്‍കുട്ടികളെ പോലെ അവിടെ കാണുന്നു എന്നൊക്കെ ചിലര്‍ പറയും. ഞാനെങ്ങനെയാണോ അതുപോലെ കാണുന്നുണ്ടാവും. അതിനെന്താണ് കുഴപ്പമെന്ന് ഞാന്‍ തിരികെ ചോദിക്കാറുള്ളത്.

വിഷമമല്ല, ദേഷ്യമാണ് തോന്നാറുള്ളത്. ഞാനെങ്ങനെയാണെങ്കിലും അത് എന്നെ മാത്രമല്ലേ ബാധിക്കുക. അപ്പോള്‍ ബാക്കിയുള്ളവരൊക്കെ അത് നോക്കേണ്ട കാര്യമെന്താണ്. സെല്‍ഫ് ഗ്രോത്ത് എന്ന് പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെയുള്ള കമന്റുകള്‍ വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ അത് നോക്കാന്‍ പോവേണ്ടെന്നാണ് അമ്മ പറയാറുള്ളത്. അത്രയും സപ്പോര്‍ട്ടീവാണ്.

ആദ്യമൊക്കെ ടിവിയില്‍ എന്റെ പരിപാടി വരുമ്പോള്‍ ബന്ധുക്കള്‍ക്കും പ്രശ്‌നമായിരുന്നു. ഞാന്‍ പൊട്ട് തൊട്ട് അഭിനയിക്കുന്നത് കാണുമ്പോള്‍ അങ്ങനെ ചെയ്യരുതെന്ന ഒക്കെ പലരും പറയുമായിരുന്നു. പിന്നെ പിന്നെ അത് മൈന്‍ഡ് ചെയ്യാനേ പോയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button