‘വിവാഹം കഴിഞ്ഞത് തൊട്ട് കുഞ്ഞ് വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു, അശ്വിനും റെഡിയായിരുന്നു’ ദിയ പറയുന്നു
കൊച്ചി:ഏറെ ആരാധകരുള്ള വ്യക്തിയാണ് ദിയ കൃഷ്ണ. യൂട്യൂബിൽ ദിയ പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് ധാരാളം വ്യൂസ് ലഭിക്കാറുണ്ട്. എന്തും തുറന്നുസംസാരിക്കുന്ന രീതിയായത് കൊണ്ട് ദിയയ്ക്കെതിരെ വിമർശനങ്ങളും ഉയരാറുണ്ട്. എന്നാൽ ദിയയുടെ ഈ രീതി ഇഷ്ടപ്പെടുന്നവരു ഉണ്ട്. ഇപ്പോൾ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരാൻ പോകുന്ന സന്തോഷത്തിലാണ് ദിയയും അശ്വിനും.
താൻ ഗർഭിണിയാണെന്ന വിവരം ദിയ ഇന്നാണ് വെളിപ്പെടുത്തിയ. കുറച്ച് നാളുകളായി ദിയ ഗർഭിണിയാണോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ ദിയ പങ്കുവെച്ച പ്രെഗ്നൻസി റിവീൽ വ്ലോഗ് വൈറലായിരിക്കുകയാണ്. മൂന്ന് മാസം ഗർഭിണിയാണ് ദിയ.
‘ ഞങ്ങളുടെ കൺമണിയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. നിങ്ങളിൽ ചിലരൊക്കെ നേരത്തെ തന്നെ ഊഹിച്ചിരുന്നു. അതെ നിങ്ങളുടെ ഊഹം ശരിയാണ്. മൂന്നാം മാസത്തിലെ സ്‌കാനിങ്ങ് വരെ ഇത് രഹസ്യമായി വെയ്ക്കണം എന്നുണ്ടായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണം. ടീം ബോയ് ആണോ ടീം ഗേൾ ആണോ എന്തെങ്കിലും ഊഹമുണ്ടോ എന്നും ദിയ ആരാധകരോട് ചോദിച്ചിരുന്നു.
വിവാഹം കഴിഞ്ഞത് തൊട്ട് കുഞ്ഞിനെ കുഞ്ഞിനെ വേണം എന്ന് താൻ പറഞ്ഞുകൊണ്ടിരുന്നിരുന്നുവെന്നും അച്ഛനാകാൻ അശ്വിനും തയ്യാറായിരുന്നുവെന്നും ദിയ പറയുന്നു. കല്യാണം കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. ഒരോ വട്ടവും ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് ആയപ്പോൾ സങ്കടം വന്നിരുന്നുവെന്നും സിനിമയിലൊക്കെ വിവാഹം കഴിഞ്ഞയുൻ ഗർഭിണി ആവാറുണ്ടല്ലോ റിയൽ ലൈഫിൽ എന്താണ് ഇങ്ങനെയെന്ന് തോന്നിയിരുന്നുവെന്നും ദിയ പറയുന്നു.
പിന്നെ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ ടു ലൈൻസ് വന്നപ്പോഴും വിശ്വസിക്കാൻ പാടായിരുന്നുവെന്നും ദിയ പറയുന്നു. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോഴുള്ള സന്തോഷവും സ്കാനിംഗിന് പോയ വിശേഷങ്ങളും ദിയയും അശ്വിനും പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം.
ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരുന്നു. അടുത്തിടെ ദിയ ഇടുന്ന വീഡിയോയ്ക്ക് താഴെ സ്ഥിരമായി ആരാധകർ ദിയയ്ക്ക് വരുന്ന മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ദിയ പ്രെഗ്നന്റ് ആണെന്ന് പലരും ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു ഇപ്പോൾ ദിയ തന്നെ ഇക്കാര്യം അറിയിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. തുടക്കത്തിൽ തന്നെ എത്രപേരാണ് ഊഹിച്ചത്.അതിനൊക്കെ മലയാളികളെ കഴിഞ്ഞിട്ടുള്ളൂ. ഇങ്ങനെ ജോളിയായിട്ട് നടക്കുന്ന ഒരു പെൺകൊച്ച് ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ പറയുന്ന കേൾക്കുമ്പോൾ…. സന്തോഷം..നല്ല രസമുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.