EntertainmentKeralaNews

ഞാൻ പഴയ എസ് എഫ്ഐക്കാരനാണ്,അത് വിജയനും, നായനാർക്കും അറിയാം; പക്ഷേ ഗോവിന്ദനറിയില്ല: സുരേഷ് ഗോപി

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും ഇഡി വന്നശേഷമല്ല ഞാനീ വിഷയം ഉയർത്തിയതെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.

‘മാവേലിക്കരയിൽ, മറ്റിടങ്ങളിലെല്ലാം സമരത്തിനൊപ്പം ചേർന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിഷയത്തിലിടപെടുമെന്ന സൂചന നൽകി. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു.

ഞാൻ പഴയ എസ് എഫ്ഐക്കാരനാണ്. അത് വിജയനും, നായനാർക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നായിരുന്നു കരുവന്നൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ ഇഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന ആരോപണത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം. പദയാത്രയുടെ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂർണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥത’ മറ്റിടങ്ങളിലും പദയാത്രകൾക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button