ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സിഇഒയും ട്വിറ്റർ ഉടമയുമായ എലോൺ മസ്‌ക്. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ന്യൂയോർക്കില്‍ വെച്ചായിരുന്നു എലോണ്‍ മസ്കിന്റെ കൂടിക്കാഴ്ച. ‘ഞാന്‍ മോദിയുടെ ഒരു ആരാധകനാണ്’ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള എലോണ്‍ മസ്കിന്റെ പ്രതികരണം.
‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ പ്രത്യാശ ഇന്ത്യക്കുണ്ടെന്ന് കരുതുന്നു. പ്രധാനമന്ത്രി മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധാലുവാണ്, കാരണം ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, അത് ഞങ്ങളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. എന്നാല്‍ അതിനുള്ള ശരിയായ സമയം നമുക്ക് കണ്ടത്തേണ്ടതുണ്ട്’ ടെസ്‌ല സിഇഒ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള ഒരു മികച്ച കൂടിക്കാഴ്ചയായിരുന്നു ഇത്, എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദർശിച്ചു. അതിനാല്‍ തന്നെ ഞങ്ങക്ക് കുറേക്കാലമായി പരസ്പരം അറിയാം.
ഇന്ത്യക്ക് വേണ്ടി ശരിയായ കാര്യം ചെയ്യാൻ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നു. കമ്പനികൾക്ക് പിന്തുണ നല്‍കാനും അദ്ദേഹം തയ്യാറാണ്. ഇതെല്ലാം ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നുവെന്നും മസ്ക് പറഞ്ഞു.
‘ഞാൻ മോദിയുടെ ആരാധകനാണ്. സൗരോർജ്ജ നിക്ഷേപത്തിന് ഇന്ത്യ ഏറെ മികച്ചതാണ്. സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത വർഷം വീണ്ടും ഇന്ത്യ സന്ദർശിക്കാൻ ഞാൻ പദ്ധതിയിടുന്നുണ്ട്. ടെസ്‌ല ഇന്ത്യയിൽ ഉണ്ടാകും, കഴിയുന്നത്ര വേഗത്തിൽ അത് ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ് ലയുടെ കാലിഫോര്‍ണിയയിലെ ടെസ് ല ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ടെസ്‌ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ കൂടിയാണ് മസ്‌ക് മോദിയെ കാണാനൊരുങ്ങുന്നത്.
ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാവുമെന്നും നേരത്തെ വാള്‍സ്ട്രീറ്റ് ജേർണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്ക് പറഞ്ഞിരുന്നു.
2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ് ലയുടെ കാലിഫോര്‍ണിയയിലെ ടെസ് ല ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ടെസ്‌ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ കൂടിയാണ് മസ്‌ക് മോദിയെ കാണാനൊരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാവുമെന്നും നേരത്തെ വാള്‍സ്ട്രീറ്റ് ജേർണലിന് നല്‍കിയ അഭിമുഖത്തില്‍ മസ്ക് പറഞ്ഞിരുന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളുമായും ബിസിനസ് രംഗത്തെ വമ്പന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസെ ടൈസണ്‍, നോബല്‍ സമ്മാന ജേതാവ് പോള്‍ റോമര്‍, സ്റ്റാറ്റിസ്റ്റിഷ്യനായ നിക്കോളാസ് നസീം തലേബ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ റേ ഡാലിയോ, ഗായകനും ഗാനരചയിതാവുമായ ഫലു ഷാ, യുഎസ് ദേശീയ സുരക്ഷാ വിദഗ്ധനായ എല്‍ബ്രിഡ്ജ് കോള്‍ബി, ജെഫ് സ്മിത്ത്, മൈക്കല്‍ ഫ്രോമാന്‍, ഡാനിയേല്‍ റസ്സല്‍, ഡോക്ടര്‍മാരായ പീറ്റര്‍ ആഗ്രെ, സ്റ്റീഫന്‍ ക്ലാസോ, ചന്ദ്രിക ടണ്ടന്‍ തുടങ്ങിയവരാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രമുഖർ.