CricketNewsSports

ഹൈദരാബാദിന്റെ റൺ മലയിൽ കാലിടറി,ചരിത്ര മത്സരത്തിൽ മുംബൈയ്ക്ക് തോൽവി

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 278 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് തോല്‍വി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.

ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ലാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തിലക് വര്‍മയുടെ (34 പന്തില്‍ 64) നേതൃത്വത്തില്‍ മുംബൈ ഒരു ശ്രമം നടത്തിയെങ്കിലും വിജയിപ്പിക്കാനായില്ല. കൃത്യായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ (12 പന്തില്‍ 26) – രോഹിത് ശര്‍മ (13 പന്തില്‍ 34) സഖ്യം 56 റണ്‍സ് ചേര്‍ത്തു. ഇഷാനാണ് ആദ്യം മടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് ആയിരിക്കെ രോഹിത്തും മടങ്ങി. 

പിന്നീട് നമന്‍ ധിര്‍ (14 പന്തില്‍ 30) – തിലക് സഖ്യം 84 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഒരുഘട്ടത്തില്‍ ധിര്‍ മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് (20 പന്തില്‍ 24) വേണ്ടത്ര വേഗത്തില്‍ റണ്‍സ് ഉയര്‍ത്താനായില്ല. ഇതിനിടെ തിലകും മടങ്ങി. ആറ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. ടിം ഡേവിഡ് (.. പന്തില്‍ ..), റൊമാരിയോ ഷെഫേര്‍ഡ് () എന്നിവര്‍ക്ക് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. ഹൈദരാബാദിന് വേണ്ടി ജയ്‌ദേവ് ഉനദ്കട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്. മായങ്ക് അഗര്‍വാള്‍ (11) – ഹെഡ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഹൈദരബാദിന് നല്‍കിയത്. എന്നാല്‍  അഞ്ചാം ഓവറില്‍ അഗര്‍വാളിനെ ഹാര്‍ദിക്ക് പുറത്താക്കി. പിന്നീട് വന്നവരെല്ലാം മുംബൈ ബൗളര്‍മാരെ എടുത്തിട്ട് അലക്കി. മൂന്നാം വിക്കറ്റില്‍ അഭിഷേക് – ഹെഡ് സഖ്യം 68 കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ ഹെഡ് മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 113 റണ്‍സുണ്ടായിരുന്നു. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്.

മറുവശത്ത് അഭിഷേകും ഹെഡിന്റെ ശൈലി പിന്തുടര്‍ന്നു. ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു. അഭിഷേകിന്റെ ഇന്നിംഗ്‌സ്. 11-ാം ഓവറിന്റെ അവസാന പന്തില്‍ അഭിഷേക് പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മാര്‍ക്രം – ക്ലാസന്‍ സഖ്യം 116 ണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ പതുക്കെ ആയിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ ഹൈദരാബാദിന്റെ ട്രാക്കിലായി. ക്ലാസന്‍ ഏഴ് സിക്‌സും നാല് ഫോറും നേടി. മാര്‍ക്രമിന്റെ അക്കൗണ്ടില്‍ ഒരു സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker