KeralaNews

ദിവസവും ക്രൂരമര്‍ദനം, സഹികെട്ട് വീട്ടമ്മ ആസിഡ് കുടിച്ചു മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയില്‍ വീട്ടമ്മ ആസിഡ് ഉള്ളില്‍ ച്ചെന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉമ്മന്നൂര്‍ തുടന്തല സ്വദേശി പ്രതിഭ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് തുടന്തല ചെറിയമംഗലത്ത് വടക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍പിള്ള അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 8ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഭാര്യയെ സുരേന്ദ്രന്‍പിള്ള നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്നു. സംഭവ ദിവസവും ഭാര്യയെ ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചു. സഹികെട്ട പ്രതിഭ റബര്‍ത്തോട്ടത്തില്‍ സൂക്ഷിച്ച ആസിഡ് കുടിച്ച് ജീവന്‍ ഒടുക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയിലും ശരീര ഭാഗങ്ങളിലുമായി ഒന്‍പത് മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് വിശദമായ ശാസ്ത്രീയ പരിശോധനയും അന്വേഷണവും നടത്തി. ഇവര്‍ക്ക് 12 വയസ്സുള്ള മകന്‍ ഉണ്ട്. കൊട്ടാരക്കര ഡിവൈഎസ്പി ആര്‍.സുരേഷ്, കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button