CrimeKeralaNews

യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയിൽ;ഭർത്താവ് അറസ്റ്റിൽ

പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ (27) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നൗഫിയയുടെ സഹോദരന്‍ നൗഫലിന്റ പരാതിയില്‍ നൗഫിയയുടെ ഭര്‍ത്താവായ റഹീസ്ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു.

റഹീസ്ഖാന്‍ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് കുടുംബവീടിനോട് ചേര്‍ന്ന ചായ്പില്‍ നൗഫിയയും റഹീസ്ഖാനും താമസമാക്കിയത്. ഇതിന് മുന്‍പ് ഇവര്‍ കിള്ളിയില്‍ വാടകയ്ക്കായിരുന്നു താമസം. നൗഫിയ-റഹീസ് ഖാന്‍ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button