24.1 C
Kottayam
Monday, September 30, 2024

അംബാനി വിതച്ചത് അദാനി കൊയ്തു, മോദിയുടെ മിത്രംഎൻ.ഡി.ടി.വിയെ വിഴുങ്ങിയതിങ്ങനെ

Must read

മുംബൈ:ന്ത്യന്‍ മാധ്യമ സ്ഥാപനമായ എന്‍ഡിടിവി ഗ്രൂപ്പിന്‍റെ (New Delhi Television Ltd) 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്ന് ഇന്നലെ അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചതോടെ തിരികൊളുത്തിയത് പുതിയ വിവാദങ്ങൾക്കാണ്. മുകേഷ് അംബാനിയുടെ പ്രതികരണത്തിന് വരെ നിക്ഷേപകർ അടക്കമുള്ളവർ കാത്തിരുന്നു. അദാനി എന്‍ഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കുന്നതിൽ അംബാനിക്ക് എന്താണ് കാര്യം എന്നാണോ? എന്നാൽ കാര്യമുണ്ട്. വർഷങ്ങളായി അംബാനി കത്ത് സൂക്ഷിച്ച ഓഹരികളാണ് തിരിമറികളിലൂടെ ഇപ്പോൾ അദാനി സ്വന്തമാക്കിയിരിക്കുന്നത്. 

രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ  29.18 ശതമാനം ഓഹരികള്‍ വാങ്ങുകയാണെന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് അദാനി എന്റര്‍പ്രൈസസ് അറിയിച്ചത്. മാത്രമല്ല, എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എന്നാൽ, ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് അംബാനി തുടങ്ങിവെച്ച കളിക്കളത്തിൽ അതിവേഗം കരുക്കൾ നീക്കിയാണ് അദാനി മുന്നേറുന്നത്. 

രാജ്യത്തെ മുൻനിരയിലുള്ള മാധ്യമസ്ഥാപനം അദാനിയുടെ കൈകളിലെത്തുന്നതോടുകൂടി രാഷ്ട്രീയ രംഗത്തും ചർച്ചകൾ കൊഴുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ കൈകളിലേക്ക് എൻഡിടിവി എത്തുന്നത് സര്‍ക്കാര്‍ വിമർശനങ്ങളുടെ വായ അടപ്പിക്കാനുള്ള മാർഗം കൂടിയായി വിലയിരുത്തപ്പെടുന്നു. ഓഹരികൾ സ്വന്തമാക്കി അദാനി ആധിപത്യം സ്ഥാപിച്ചാലും എൻ‌ഡി‌ടി‌വി അതിന്‍റെ പ്രവർത്തനങ്ങളിലും ജേര്‍ണലിസത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും പിന്തുടരുന്ന ജേര്‍ണലിസത്തില്‍ തന്നെ അഭിമാനത്തോടെ നിലകൊള്ളുമെന്നും രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി. 

ഇന്നലെ അദാനി നേരിട്ടല്ല എൻഡിടിവി ഓഹരികൾ വാങ്ങിയത്. പകരം വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) എന്ന കമ്പനിയെയാണ് 113.74 കോടി രൂപ എറിഞ്ഞ് എന്‍ഡിടിവിയെ വീഴ്ത്തിയത്. ഈ കമ്പനിയിലൂടെയാണ് അദാനി എൻഡിടിവിയിലേക്കുള്ള പാലമിട്ടത്. 

വിശ്വപ്രധാന്‍ കമ്പനിയും എൻഡിടിവിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ ?  അതിന് ആദ്യം വിസിപിഎല്‍ വന്ന വഴി അറിയണം. ഇവിടെയാണ് മുകേഷ് അംബാനിയുടെ റോൾ. 2008-ല്‍ പറയത്തക്ക ആസ്തികൾ ഒന്നും തന്നെ ഇല്ലാതെ തുടങ്ങിയ മാനേജ്‌മെന്‍റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയാണ് വിശ്വപ്രധാന്‍ അഥവാ വിസിപിഎല്‍. എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയ്, പ്രണോയ് റോയ്  സഖ്യത്തിന്‍റെ ‘രാധിക റോയി, പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡിന്’ (RRPR Holding Private ltd) എന്‍ഡിടിവിയില്‍ 29 ശതമാനം ഓഹരികളുണ്ട്. ആർആർപിആർ കമ്പനിക്ക് വായ്പ വേണ്ടി വന്നപ്പോൾ യാതൊരു ഈടുകളും വാങ്ങാതെ 403.85 കോടി രൂപ വിസിപിഎല്‍ നൽകി. ആസ്തികൾ ഒന്നും ഇല്ലാത്ത വിസിപിഎല്ലിന് ഇത്രയും വലിയ തുക എവിടുന്ന് കിട്ടി? ഇവിടെയാണ് ട്വിസ്റ്റ്. വിസിപിഎല്ലിന്‍റെ മാതൃകമ്പനിയായ ഷീനാനോ റീറ്റെയില്‍ പ്രൈവറ്റ് ലിമിറ്റഡ് (Shinano Retail Private Limited) ആണ് പണം ഇറക്കിയത്. അംബാനിയുടെ സ്വന്തമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് കീഴിലുള്ള ഉപകമ്പനിയാണ് ഈ ഷിനാനോ. കളി അങ്ങനെയായിരുന്നു. പക്ഷെ, മുകേഷ് അംബാനി വിരിച്ച വല വലിച്ചത് അദാനിയാണെന്ന് മാത്രം.

അതായത് റിലയന്‍സിന്‍റെ അധികാര പരിധിയിലാണ് ഷിനാനോ. ചുരുക്കി പറഞ്ഞാൽ അംബാനി തന്നെയാണ് യാതൊരു ഈടുകളും വാങ്ങാതെ രാധിക റോയി, പ്രണോയ് റോയി പ്രൈവറ്റ് ലിമിറ്റഡിന് 403.85 കോടി രൂപ വായ്പ നൽകിയത്. എൻഡിടിവിയുടെ 29 ശതമാനം ഓഹരി മുന്നിൽ കണ്ടുള്ള ചരടുവലിയായിരുന്നെന്ന് മാത്രം. 

റിലയന്‍സിന്‍റെ തലപ്പത്തുള്ളവർ തന്നെയായിരുന്നു വിസിപിഎല്ലിലെ ഡയറക്ടര്‍മാര്‍. നെക്‌സ്റ്റ് വേവ് ടെലിവെഞ്ച്വറിന് കീഴിലായിരുന്നു വിസിപിഎല്‍ ഉണ്ടായിരുന്നത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി അടുത്ത് ബന്ധമുള്ള കമ്പനിയാണ് നെക്സ്റ്റ് വേവ്.

എന്‍ഡിടിവി വിശ്വപ്രധാനില്‍ നിന്ന് എടുത്ത വായ്പ കരാറിൽ, വായ്പ  കാലയളവിലോ അതിനു ശേഷമോ, വായ്പയെ രാധികാ റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.9 ശതമാനം ഓഹരികൾ ആക്കി മാറ്റാം എന്ന നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധന ഉപയോഗപ്പെടുത്തി എന്‍ഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കുകയും ചെയ്യാം.  

ഇവിടേക്കാണ്‌ അദാനി കടന്ന് വരുന്നത് വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ അദാനി ഏറ്റെടുത്തു കഴിഞ്ഞു. അംബാനി ഉപയോഗിക്കാതെ വെച്ചിരുന്ന തുറുപ്പ് ചീട്ട് അദാനി എടുത്ത് വീശി. വിസിപിഎല്ലിനെ ഏറ്റെടുത്തതോടുകൂടി 29 ശതമാനം ഓഹരി അദാനിക്ക് സ്വന്തം. 

2022 ജൂൺ 30ലെ കണക്കുകൾ പ്രകാരം എന്‍ഡിടിവിയിൽ, പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് ഉള്ളത്. ഇവരുടെ ആര്‍ആര്‍പിആര്‍ കമ്പനിക്ക് 29.18 ശതമാനം ഓഹരികളും. ബാക്കിയുള്ളതിൽ 14.7 ശതമാനം എഫ്പിഐ, 9.61 ശതമാനം ബോഡി കോര്‍പറേറ്റ്, 12.57 ശതമാനം റീട്ടെയില്‍, 1.67 ശതമാനം  മറ്റുള്ളവര്‍ എന്നിങ്ങനെയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week