CrimeKeralaNews

നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ എന്നു പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

ഏതാനും ദിവസം മുൻപ് ലീലയും മകൻ ബിജുവും തമ്മിൽ വഴക്ക് നടന്നിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായി ഒരാഴ്ചമുൻപാണ് മകൻ പുറത്തിറങ്ങിയത്. ഇയാളുടെ അമിത മദ്യപാനവും മാതാവിന്റെ മരണവും തമ്മിൽ ബന്ധം ഉണ്ടാകാനാണ് സാധ്യത എന്നാണ് പൊലീസ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരുത്താനാകൂയെന്ന് സിഐ അറിയിച്ചു. സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button