CrimeKeralaNews

തിരുവനന്തപുരത്ത് വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂർ സ്വദേശി നിർമ്മലയാണ് മരിച്ചത്. 57 വയസ്സായിരുന്നു. മൂന്നു മക്കളുടെ അമ്മയായ നിർമ്മല രണ്ടാമത്തെ മകനൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വർഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

പുലർച്ചെയാണ് നിർമ്മലയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വിവരം തിരുവല്ലം പൊലീസിനെ അറിയിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് ശരീരത്തിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലം പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിനാണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. പനമരം പൊലീസ് സ്ഥലത്തെത്തി സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു. കഴുത്ത് ഞെരിച്ചാണ് നിതാ ഷെറിനെ കൊന്നതാണെന്നാണ് സൂചന. പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്.

കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് അറിയിച്ചത്. പ്രതി അബൂബക്കർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button