KeralaNews

വീട്ടില്‍ നിന്ന് അരിപൊടിപ്പിക്കാന്‍ പോയ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കുളത്തില്‍ കല്ലുകെട്ടിയ നിലയില്‍

തൃശൂര്‍: വീട്ടില്‍ നിന്ന് അരി പൊടിപ്പിക്കാനെന്ന് പറഞ്ഞിറങ്ങിയ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി (68)യാണ് മരിച്ചത്. ചെവ്വൂര്‍ പാമ്പാന്‍തോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.

<p>ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.</p>

<p>ശരീരത്തില്‍ കല്ല് കെട്ടിയ നിലയില്‍ ആയിരുന്നു. സ്വര്‍ണമാല വീട്ടില്‍ ഊരി വെച്ചിട്ടുണ്ട്. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പോലീസ് പറഞ്ഞു. മക്കള്‍: ബാബു, ബിന്ദു (സര്‍വേ ഓഫീസ്, തൃശ്ശൂര്‍) മരുമക്കള്‍: നീതു, ഉദയകുമാര്‍.</p>

<p>മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം നടക്കും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker