Home-bannerKeralaNewsRECENT POSTS
കൊച്ചിയില്‍ മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫോര്‍ട്ട് കൊച്ചി: മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്. യുവാവ് മദ്യലഹരിയില്‍ ബീവിയുടെ വീട്ടിലേക്ക് എത്തുകയും പുറത്തുപോയ വീട്ടമ്മ തിരികെയെത്തിയപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. ഇവരുടെ മരുമകളും, രണ്ട് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഉടനെ ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഇവരുടെ മകന്‍ ഷമീറിനും പരിക്കേറ്റു. ഫോര്‍ട്ടുകൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News