KeralaNewsRECENT POSTS
ബസില്‍ ബാഗ് മറന്നുവെച്ചു; തിരികെ എടുക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മൂവാറ്റുപുഴ: ബസില്‍ മറന്നുവെച്ച ബാഗ് എടുക്കാനുള്ള ഓട്ടത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ബസില്‍ മറന്നുെവച്ച പണവും രേഖകളടങ്ങിയ ബാഗും അന്വേഷിച്ച് നഗരം ചുറ്റിയ മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെ ജീവനക്കാരിയായ വീട്ടമ്മയായ തങ്കമ്മയാണ് ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണു മരിച്ചത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായാണ് തങ്കമ്മ ബസില്‍ മൂവാറ്റുപുഴയിലെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബാഗ് ബസില്‍ വെച്ച് മറന്നു പോയ വിവരം ഓര്‍ക്കുന്നത്. ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞിറങ്ങി. ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News