NationalNewsRECENT POSTS
സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടി.വി പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും പിഞ്ചു കുഞ്ഞിനും ഗുരുതര പരിക്ക്
ഭുവനേശ്വര്‍: സീരീയല്‍ കണ്ടുകൊണ്ടിരിക്കെ ടെലിവിഷന്‍ സെറ്റ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും ആറ് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.
ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടി.വി പൊട്ടിത്തെറിക്കുകയായിരുന്നു. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന വീട്ടമ്മയാണ് പൊള്ളലേറ്റു മരിച്ചത്. ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് പേര്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു. ചില്ലുകള്‍ കുത്തിക്കയറിയുള്ള പരിക്കുമുണ്ട്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ എത്തിച്ച് അധികം വൈകുന്നതിന് മുന്നേ ബോബി മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News