NationalNewsRECENT POSTS
രണ്ട് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1700 രൂപ! ഹോട്ടല്‍ വിവാദത്തില്‍
മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടയുടെ വില 1700 രൂപ. മുംബൈയിലെ ഫോര്‍ സീസണ്‍സ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരില്‍ വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് ധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഹോട്ടല്‍ 1700 രൂപ ഈടാക്കിയതായി സൂചിപ്പിക്കുന്നത്. രണ്ട് ഓംലറ്റിനും ഇതേ നിരക്കാണ്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണവുമായി ഹോട്ടല്‍ രംഗത്തെത്തിയിട്ടില്ല.
രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കി ഛണ്ഡിഗഢിലെ ജെ.ഡബ്‌ളിയു മാരിയറ്റ് ഹോട്ടല്‍ വിവാദത്തിലായതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം. ബോളിവുഡ് താരം രാഹുല്‍ ബോസില്‍ നിന്നാണ് മാരിയറ്റ് ഹോട്ടല്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത്. തുടര്‍ന്ന് താരത്തിന്റെ പരാതിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News