ഛത്തീസ്ഗഡ്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ കന്‍കിയ നിഷാദ് എന്ന 44കാരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്കോ കുറ്റം ചുമത്തി.
ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് നിഷാദ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസമാണ് സംഭവം നടന്നത്. കുട്ടി മാതാപിതാക്കളോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് സംഭവം പോലീസിലേക്കെത്തിയത്.
പരാതി ലഭിച്ചയുടന്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News