വിദിഷ: കിടക്കകളുടെ അഭാവത്തിൽ മധ്യപ്രദേശിൽ വന്ധ്യംകരണ ക്യാമ്പിൽ 40 സ്ത്രീകളെ തറയിൽ കിടത്തി.
സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള വിദിഷയിലെ ലാറ്റേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ സ്റ്റാഫ് 37 സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം വെറും നിലത്തു കിടത്തിയത്.
എന്നാൽ ആശുപത്രിയ്ക്ക് ആവശ്യമായ കിടക്കകൾ നൽകിയിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട നടപടികൾ പാലിയ്ക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനേത്തുടർന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. നരേഷ് ബാഗേലിനെ സ്ഥാനത്തു നിന്ന് നീക്കി.
കഴിഞ്ഞ ആഴ്ച ഇതേ ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 13 സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം തറയിൽ കിടത്തിയിരുന്നു.