25 C
Kottayam
Saturday, November 16, 2024
test1
test1

‘ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, എന്തൊക്കെ ഫോട്ടോഷൂട്ട് നടത്തിയാലാണ് പിടിച്ച് നിൽക്കാനാവുക’; ഹണിക്ക് വിമർശനം

Must read

കൊച്ചി:അഭിനേത്രിയാണെങ്കിൽ കൂടിയും ഒരു സോഷ്യൽ‌മീഡിയ സെൻസേഷനാണ് ഹണി റോസ്. ഹ​ണിയുടെ സിനിമകൾ കണ്ടിട്ടില്ലാത്തവർ പോലും ഹണിയുടെ ഫോട്ടോഷൂട്ടിന്റെയും അഭിമുഖങ്ങളുടെയും ആരാധകരായിരിക്കും. സ്വയം സ്‌നേഹിക്കുക… സന്തോഷം കണ്ടെത്തുക എന്നതാണ് ഹണിയുടെ പോളിസി.

സോഷ്യൽമീഡിയയിൽ സജീവമായശേഷം വിമർശനങ്ങളും പരിഹാസങ്ങളും നിരവധി കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒന്നുപോലും ഹണിയെ തളർത്തിയിട്ടില്ല. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഹണി ഇന്ന് തെലുങ്കിൽ വരെ തിരക്കുള്ള നടിയാണ്.

ട്രിവാന്‍ഡ്രം ലോഡ്ജാണ് ഹണിയിലെ അഭിനേത്രിയെ പ്രേക്ഷകർ അം​ഗീകരിച്ച സിനിമകളിലൊന്ന്. അഭിനയത്തേക്കാള്‍ ഏറെ തന്റെ ലുക്കും സ്‌റ്റൈലും കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഹണി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

പൊതുവെ മോഡേൺ വേഷത്തിലും സാരിയിലും പ്രത്യക്ഷപ്പെടാറുള്ള പുത്തൻ ഫോട്ടോഷൂട്ടിൽ മുണ്ടും ബ്ലൗസും ധരിച്ചാണ് എത്തിയിരിക്കുന്നത്. കസവ് മുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് മിനിമൽ മേക്കപ്പിൽ ആഭരണങ്ങൾ ഒന്നും ധരിക്കാതെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാലേയം മാറോടലിഞ്ഞു എന്ന ​ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു പൊട്ടും ചുവന്ന ലിപ്സിറ്റിക്കും മാത്രമാണ് മുഖത്ത് താരം ഉപയോ​ഗിച്ചിരിക്കുന്നത്. തമ്പുരാട്ടി കുട്ടിയെപ്പോലെയുണ്ട് സെറ്റ് മുണ്ടിലും ബ്ലൗസിലും ഹണിയെ കാണാൻ എന്നാണ് ആരാധകർ കുറിക്കുന്നത്. ഒരു കമ്മൽ പോലും ഇടാതെ തന്നെ ഹണി അതീവ സുന്ദരിയാണെന്നും കമന്റുകളുണ്ട്.

മാമാങ്കത്തിലൂടെ ശ്ര​ദ്ധേയയായ പ്രാചി തെഹ്ലാനും കമന്റ് കുറിച്ചിട്ടുണ്ട്. സുന്ദരി വിത്ത് റൈറ്റ് കർവ്സ്… ഓൺ ഫയർ ഹണി എന്നാണ് പ്രാചി കുറിച്ചത്. ഹണി റോസിന്റെ വീഡിയോയോ ഫോട്ടോയോ പ്രത്യക്ഷപ്പെട്ടാൽ നെ​ഗറ്റീവ് കമന്റുകൾ‌ പതിവാണ്. ഇത്തവണയും അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി എന്നാണ് ചിലർ വിശേഷിപ്പിച്ചത്.

പുത്തൻ ഫോട്ടോഷൂട്ട് കുറച്ച് ​ഗ്ലാമറസ് ആയതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടും കമന്റുകളുണ്ട്. എന്തൊക്കെ ഫോട്ടോഷൂട്ട് നടത്തിയാലാണ് ഹണി റോസിന് ഫീൽഡിൽ പിടിച്ച് നിൽക്കാനാവുക, ആണുങ്ങൾ ലൈക്കും കമന്റും ഇടുന്നകൊണ്ട് പെണ്ണ് സെക്സിയായിട്ട് വരുന്നു. ഇതേപോലെ ഒരു തോർത്തും ഉടുത്തു ഒരു ആണ് വന്നാൽ എത്ര പെണ്ണുങ്ങൾ ലൈക്കും കമന്റും ഇടും.

honey rose

അവനെ കൂവി നാറ്റിച്ച് തെറി വിളിച്ച് ഒരു പരുവം ആക്കും എന്നൊക്കെയായിരുന്നു ഹണിയെ കുറ്റപ്പെടുത്തി വന്ന കമന്റുകൾ. തന്നേക്കുറിച്ച് മോശം പറയുന്നവരെ കുറിച്ച് ഹണിക്ക് അറിയാമെങ്കിലും ഒന്നിനോടും താരം പ്രതികരിക്കാറില്ല. ഫോട്ടോഷൂട്ടിന് പുറമെ ഉദ്ഘാടന വേദികളിലും സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്ക് മണ്ണിലും ഹണി റോസിന് ആരാധകർ നിരവധിയാണ്.

ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്‍റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹണി റോസ് ഇറച്ചുവെട്ടുകാരിയുടെ റോളിലെത്തുന്ന റേച്ചല്‍ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ഹണിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മോൺസ്റ്ററാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

ഖത്തറില്‍ വാഹനാപകടം; മലയാളിയടക്കം രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ...

വർഗീയതയുടെ കാളിയനെ കോൺഗ്രസ് കഴുത്തിലണിയട്ടെ; ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല: എം.ബി രാജേഷ്

പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെ. അത്തരമൊരാളെ എടുക്കുന്നത്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.