KeralaNews

ആഭ്യന്തര വകുപ്പ് പരാജയം, മുഖ്യമന്ത്രി ചുമതല ഒഴിയണം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സി പി ഐ ആലപ്പുഴ ജില്ലാ സമ്മേളനം

ആലപ്പുഴ: സി പി ഐയുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം. ആഭ്യന്തരം, വ്യവസായം എന്നീ വകുപ്പുകൾക്കെതിരെയാണ് വിമർശനം കൂടുതൽ. ആഭ്യന്തര വകുപ്പ് കനത്ത പരാജയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിൽ സർക്കാരിന്‍റെ ഇടപെടൽ പോരായെന്നും വിമർശനമുയർന്നിട്ടുണ്ട്. ഈ വിഷയങ്ങളിലെല്ലാം സി പി എമ്മിനും സിപിഐക്കും രണ്ട് നിലപാടുകളാണ് ഉള്ളത്.

ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നും സമ്മേളനത്തിൽ വിമര്‍ശനം ഉയർന്നു. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമര്‍ശനവും ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നു. എക്സൽ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നതാണ് വ്യവസായ വകുപ്പിനെതിരെ ഉയർന്ന മറ്റൊരു ആക്ഷേപം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button