ജെ.എന്‍.യു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍; വീഡിയോ
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദള്‍. സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ജെഎന്‍യുവില്‍ ദേശവിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളാണു നടക്കുന്നതെന്നും ഇതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ജെഎന്‍യു കമ്മ്യൂണിസ്റ്റുകളുടെ കേന്ദ്രമാണ്. ഇതിനെ ഇനിയും അനുവദിക്കാന്‍ കഴിയില്ല. അവര്‍ രാജ്യത്തെയും മതത്തെയും അപമാനിക്കുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ മനോഭാവം ദേശവിരുദ്ധമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റു സര്‍വകലാശാലകളിലും തങ്ങള്‍ സമാനമായ ആക്രമണം സംഘടിപ്പിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കി.
പിങ്കി ഭയ്യ എന്നറിയപ്പെടുന്ന തോമര്‍, ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ജെഎന്‍യുവില്‍ ആക്രമണം നടത്തിയവര്‍ മുഴുവന്‍ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകരാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. സാധാരണ ഭീകരാക്രമണം നടക്കുന്ന അവസരങ്ങളിലാണ് സംഘടനകള്‍ ഉത്തരവാദിത്തമേല്‍ക്കുന്നത്. ഇതിനു സമാനമായാണ് ഹിന്ദു രക്ഷാദളിന്റെ വീഡിയോ പ്രഖ്യാപനം.
कल जेएनयू कांड की पूरी जिम्मेदारी ले ली है इसने। दिल्ली पुलिस के लिए केस आसान हो गया pic.twitter.com/528nk3YTR8
— Narendra Nath Mishra (@iamnarendranath) January 6, 2020