News

വിശ്വഹിന്ദു പരിഷത്തുള്‍പ്പെടെ അഞ്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ കൈയ്യഴിഞ്ഞ് സഹായിച്ച് അമേരിക്ക; നല്‍കിയത് കോടികള്‍

വാഷിംഗ്ടണ്‍: വിശ്വഹിന്ദു പരിഷത്തുള്‍പ്പെടെ അഞ്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് കോടികള്‍ കൊവിഡ് സഹായ പാക്കേജായി നല്‍കി അമേരിക്ക. 8,33,000 ഡോളര്‍ (6 കോടി) ആണ് അമേരിക്ക ഈ അഞ്ചു ഗ്രുപ്പുകള്‍ക്കായി നല്‍കിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുണെറ്റ്ഡ് സ്റ്റേറ്റ്സ് സ്മാള്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുകിട ബിസിനസുകളെയും, സംരംഭകരെയും സഹായിക്കുന്നതിനുള്ള ഫെഡറല്‍ ഏജന്‍സിയാണ് എസ്.ബി.എ. ഇവരാണ് അര്‍.എസ്.എസ് അനുകൂല സംഘടനകള്‍ക്ക് കൊവിഡ് ആശ്വാസ പാക്കേജുകള്‍ നല്‍കിയിരിക്കുന്നത്.

മസാചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിനാണ് ഫെഡറല്‍ ഏജന്‍സിയുടെ സഹായം ലഭിച്ചിരിക്കുന്നത്. 150,000 ഡോളറാണ് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയ്ക്ക് ലഭിച്ചത്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്.

അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്തിന് 23 ഓളം ബ്രാഞ്ചുകള്‍ ഉണ്ട് എന്നും അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലെ വിശ്വഹിന്ദു പരിഷത്തുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കന്‍ ഘടകം പറയുന്നതെങ്കിലും ഈ രണ്ടു സംഘടനകളുെ ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ എല്‍.കെ അദ്വാനിയുടെ രഥയാത്ര ക്യാമ്പയിന്‍ ശക്തിപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയിലും വിശ്വഹിന്ദു പരിഷത്ത് സജീവമാകുന്നത്. വിശ്വഹിന്ദു പരിഷത്തിന് പുറമെ ആര്‍.എസ്.എസ് അംഗീകൃത സംഘടനയായ ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് യു.എസ്.എയ്ക്ക് 7000 ഡോളറാണ് ലഭിച്ചിരിക്കുന്നത്.. 64,462 ഡോളറിന്റെ ലോണും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ആര്‍.എസ്.എസുമായി ബന്ധമുള്ള ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍, സേവ ഫൗണ്ടേഷന്‍ എന്നിവയ്ക്കും സഹായം ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് 378,064 ഡോളറും ഫെഡറല്‍ ഏജന്‍സി സഹായമായി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button