തിരുവനന്തപുരം: വ്യാപാര-ഭക്ഷണ ശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി രംഗത്ത്. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുന്നു.
കൂടാതെ, ഇത്തരം നീക്കം സജീവമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണിയാകുമെന്ന ആരോപണവും ഹിന്ദു ഐക്യവേദി ഉന്നയിക്കുന്നു. ഹലാല്‍ സ്റ്റിക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ത്തി കഴിഞ്ഞു.
ഹിന്ദുഐക്യവേദിയുടെ ആരോപണങ്ങള്‍ ഇങ്ങനെ;
ഇസ്ലാം മതാചാരപ്രകാരം സ്വീകാര്യം’ എന്ന ലളിതമായ സന്ദേശം മാത്രമല്ല ‘ഹലാല്‍ മുദ്ര’ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്പിക്കല്‍ ആയിട്ടാണ് ഇത്രയും കാലം ഇന്നാട്ടില്‍ ഇല്ലാത്ത പുതിയതരം മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദ്ദത്തില്‍ ആക്കുവാനും കീഴ്പ്പെടുത്തുവാനും ഉള്ള ഈ നീക്കം സമൂഹത്തില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി മരുന്നിടും. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹലാല്‍ മുദ്ര പതിച്ചുള്ള വിപണനം നിരോധിക്കണം. ഹലാല്‍ വിരുദ്ധ പ്രചരണം ശക്തമാക്കും.