ശ്രീനഗർ: രാജ്യത്ത് ഏറ്റവും ഉയരത്തിൽ ദേശീയ പതാക പറക്കുന്നത് ഇനി കശ്മീരിലെ ഗുൽമാർഗിലാകും.100 അടി ഉയരത്തിൽ ദേശീയപതാക പറത്താനുളള കൊടിമരത്തിന്റെ തറക്കല്ലിടീൽ സൈന്യം നിർവ്വഹിച്ചു.
ദേശീയ പതാക സ്ഥാപിക്കുന്നതോടെ മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി പ്രദേശം മാറുമെന്നാണ് സൈന്യം വിലയിരുത്തുന്നത്. ലോകമെമ്പാടുമുള്ള 100 ബില്യൺ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ദേശീയ പതാക പ്രതിനിധീകരിക്കുന്നതെന്ന് 19 ഇൻഫാൻട്രി ഡിവിഷൻ
കമാൻഡിംഗ് ജനറൽ ഓഫീസർ വീരേന്ദ്ര വാത്‌സ് വ്യക്തമാക്കി. ദേശീയ പതാക സ്ഥാപിക്കുന്നതോടെ ഗുൽമാർഗിന്റെ മഹത്വവും പ്രൗഢിയും വർധിക്കുമെന്നും സഞ്ചാരികൾ മേഖലയിലേക്ക് ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ദേശീയ പതാക സ്ഥാപിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സോളാർ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചേർന്ന് സൈന്യം പ്രവർത്തിക്കുന്നത്.