തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഇന്ന് മഞ്ഞ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരാം.
ഏഴാം തിയ്യതി വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38ഡിഗ്രി വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി വരെയും (സാധാരണയെക്കാൾ 2- 4 °C കൂടുതൽ) ഉയരാൻ സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
5വർഷത്തെ മാർച്ച്, ഏപ്രിൽ മാസത്തെ ഉയർന്ന ചൂട് ഡിഗ്രി സെഷ്യൽസിൽ
2019 – 41(പാലക്കാട്),38.9 (പുനലൂർ)
2020 – 39 (പാലക്കാട്),39.6 (പാലക്കാട്)
2021 – 37 (കണ്ണൂർ),38.5 (പാലക്കാട്)
2022 – 41 (പാലക്കാട്),39.2(പുനലൂർ)
2023 – 40 (പാലക്കാട്),40.1(പാലക്കാട്)
2024 – 40+ 40+ (അനുമാനം)
ഈ വർഷം കേരളത്തിൽ ഏറ്റവും ഉയർന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയത് 39.7 ഡിഗ്രി പാലക്കാട്.
ഈ വർഷം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് 41.4 ഡിഗ്രി ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ല.