കൊച്ചി: ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഒരു വശത്തും സര്‍ക്കാര്‍ മറുഭാഗത്തും നിലയുറപ്പിച്ചു. ശബരിമലയിലെത്തിയ ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്ന് അംഗീകരിച്ച സത്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റീസ് സുധീന്ദ്രകുമാറിന്റെ ഭാഗത്തു നിന്നാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായിരിക്കുന്നത്. ആര്‍എസ്എസ് അടക്കമുള്ള ഹിന്ദു സംഘടനകള്‍ ഒരുവശത്തും സര്‍ക്കാര്‍ മറുഭാഗത്തുമായി നിലയുറപ്പിച്ചുവെന്നും ഹൈക്കോടതിയുടെ പരാമര്‍ശത്തിലുണ്ട്.