KeralaNewsRECENT POSTS
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും ഹൈക്കോടതി. പ്രശ്‌നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കര്‍മ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നഗരവാസികള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. പേരണ്ടൂര്‍ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ഹര്‍ജി നവംബര്‍ 18ന് വീണ്ടും പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News