KeralaNews

മംഗലാപുരം വെടിവെയ്‌പ്പ്: 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദശം

തിരു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന മം​ഗ​ളൂ​രു​വി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദേ​ശം. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇതിനിടെ ഇന്നലെ രാത്രി ക്യാമ്പസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കാസർഗോട്ട് കർണ്ണാടക ബസുകൾ തടഞ്ഞു.

രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ്  തടഞ്ഞത്.കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.

ഇതോടെയാണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ജ്ജ​മാ​ക്കി നി​ര്‍​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിയത്. അ​തേ​സ​മ​യം, മം​ഗ​ളൂ​രു​വി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ഇന്നലെ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ​യെ മ​റി​ക​ട​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കു​നേ​രെ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം.

​ പ്രതി​ഷേ​ധ​ത്തി​നി​ടെ 20 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.മംഗളൂരു ബന്ദറിലെ ജലീല്‍ ബന്ദക്, കുദ്രോളി സ്വദേശി നൗഷീന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.മം​ഗ​ളൂ​രു​വി​ല്‍ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button