തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ (Bengal Deep Sea) രൂപം കൊണ്ട ന്യൂനമർദ്ദം (low pressure) കേരളാ തീരത്തിന് (Kerala coast) സമീപത്ത് കൂടി പോകാൻ സാധ്യതയെന്ന് മന്ത്രി രാജൻ (Minister K Rajan). ബുറേവി ചുഴലിക്കറ്റിന്റേതിന് (Cyclone Burevi) സമാനമായ സഞ്ചാരപാതയാണ് നിലവിൽ കാണിക്കുന്നത്. അറബിക്കടലിൽ (Arabian Sea) ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. നാളത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് മറ്റ് കാലാവസ്‌ഥ ഏജൻസികളുടെ റിപ്പോർട്ട് കൂടി പരിശോധിച്ചു കൊണ്ടാണ്. കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. അലർട്ടുകൾ പെട്ടെന്ന് മാറിയേക്കും. നാളെ ഓറഞ്ച് അലർട്ടാണെങ്കിലും അതീവ ജാഗ്രതയ്ക്ക് കളക്ടർമാർക്ക് നിർദേശം നൽകി. 12 ദേശീയ ദുരന്ത നിവാരണ സംഘങ്ങൾ സജ്ജമാണ്. എല്ലാ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ അതീവ ജാഗ്രത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആറ് മണിക്ക് തന്നെ അനൗൺസ്മെന്റുകൾ നൽകും. ആർടിഒ ക്യാമ്പ് ചെയ്ത് മുന്നൊരുക്കങ്ങൾ നടത്തുന്നു. റവന്യൂ മന്ത്രി മുല്ലപ്പെരിയറിലേക്ക് പോകും. അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മുല്ലപ്പെരിയാർ സൗഹാർദ്ധപരമായി തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ മഴയെ മാത്രമാണ് ഭയക്കേണ്ടതെന്നും 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.