FeaturedKeralaNews

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത,നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം:വ​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തി​ൽ നാ​ല് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.ഇ​ടു​ക്കി പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ത്തും വേ​ന​ൽ മ​ഴ ല​ഭ്യ​മാ​യി​രു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തോ​ടെ ക​ടു​ത്ത വേ​ന​ൽ​ചൂ​ടി​നും ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button