തിരുവനന്തപുരം : കേരളത്തിൽ ഇന്നും(ശനി), നാളെയും (ഞായർ) ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ആന്റമാന് കടലിലും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഞായറാഴ്ച തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയേക്കും. തെക്കന്‍ തമിഴ്നാട്ടില്‍ കുളച്ചല്‍ മുതല്‍ ധനുഷ്കോടിവരെയുള്ള തീരത്ത് 2.3 മുതല്‍ 3.1 മീറ്റര്‍വരെ തിരമാല ഉയരും, അതിനാൽ മത്സ്യതൊഴിലാഴികള്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകരുത്.
തമിഴ്നാട്, പുതുച്ചേരി, മാന്നാര്‍ കടലിടുക്ക് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും മധ്യപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെയും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.