Featuredhome bannerHome-bannerKeralaNewsNews

മഴ മുന്നറിയിപ്പിൽ മാറ്റം;4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം : എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. ഈ മൂന്ന് ജില്ലകൾക്ക് പുറമേ, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. 12 ജില്ലകളിൽ നാളെയും ഓ‌റഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒഴികെയാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിരുവോണ ദിവസം ഓറഞ്ച് അലർ‍ട്ടുണ്ട്. 

ആലപ്പുഴ ജില്ലയില്‍  അതീവ ജാഗ്രത. ഇന്നു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്  ആണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്.  നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും  17 വീടുകള്‍  ഭാഗികമായി തകര്‍ന്നു മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ 4 ഉം, കാര്‍ത്തികപ്പള്ളി താലൂക്കിൽ 2 ഉം, മാവേലിക്കര താലൂക്കിൽ 8 ഉം, കുട്ടനാട് താലൂക്കിൽ 3 ഉം വീടുകളാണ് തകർന്നത്.

ജില്ലയിലെ നിലവിലെ സ്ഥിതി ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട് . അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 20 അംഗ NDRF ടീം ജില്ലയില്‍  ഇന്ന് വൈകിട്ടോടുകൂടി എത്തിച്ചേരും.ജില്ലയിൽ മാവേലിക്കരയിലാണ് കൂടുതൽ മഴ പെയ്തത്. 91.2 മില്ലീ മീറ്റർ. 

എറണാകുളം ജില്ലയിൽ രാത്രി മുതൽ  ഇടവിട്ടുള്ള മഴ തുടരുന്നു. ജില്ലയിൽ ഇന്ന് ഓറഞ്ച് അല൪ട്ട് ആണ്. ശക്തമായ മഴയ്ക്കു൦ ഇടിമിന്നലിനു൦ സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 

പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് നടപടി

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് ജാഗ്രതാ നിർദേശം. നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം. വെള്ളക്കെട്ടിനെയും മലവെള്ളപ്പാച്ചിലിനെയും ഉരുൾപൊട്ടലിനെയും കരുതിയിരിക്കണം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവോണദിനം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button