KeralaNewsRECENT POSTS

അധികൃതരെ കബളിപ്പിച്ച് കൊറോണ ബാധിതര്‍ നാട്ടില്‍ കറങ്ങിയത് ഒരാഴ്ച; ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ കൊറോണ ബാധിതര്‍ ആരോഗ്യവകുപ്പിനെ കബളിപ്പിച്ച് കറങ്ങി നടന്നത് ഒരാഴ്ച. കഴിഞ്ഞ മാസം 29-നാണ് രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വേസിന്റെ ക്യൂആര്‍ 126 നമ്പര്‍ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ആദ്യം ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു.

തുടര്‍ന്ന് ഖത്തര്‍ എയര്‍വേസിന്റെ തന്നെ ക്യൂആര്‍ 514 നമ്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ വാഹനത്തില്‍ പത്തനംതിട്ടയിലെ റാന്നി ഐത്തലയിലെ വീട്ടിലേക്ക് പോയി. വിമാനത്താവളത്തില്‍ ഇവര്‍ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ടു ബന്ധുക്കളും എത്തിയിരുന്നു.

വെള്ളിയാഴ്ച വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി ഇവര്‍ സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്‌നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളതെന്നു ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ദോഹയില്‍നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ 350 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button