പാലക്കാട്: വാളയാര്‍ കേസില്‍ നിരാഹാരം കിടക്കുന്ന മൂന്നാര്‍ സമര നേതാവ് ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് സമര സമിതി. ജില്ലാ മെഡിക്കല്‍ ഓഫീസറെ വരെ സമീപിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വിമര്‍ശനം.
ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം തിരിക്കുകയാണെന്നും സമര സമിതി ആരോപിച്ചു. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ഈ മാസം ആദ്യമാണ് സമരം ആരംഭിച്ചത്. ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്തത്.
അതേസമയം കേസില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പെണ്‍കുട്ടികളുടെ അമ്മ തീരുമാനിച്ചു. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഡിവൈഎസ്പി സോജനും എസ്‌ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസം കൂടി നോക്കും. നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം.