KeralaNewsRECENT POSTS
പാലക്കാട് ശിരോവസ്ത്രം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ പരിപാടിയില്‍ നിന്ന് വിലക്കിയതായി പരാതി
പാലക്കാട്: പാലക്കാട് സ്‌കൂള്‍ പ്രോഗ്രാമിന് ശിരോവസ്ത്രം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ പോലീസിനും ചൈല്‍ഡ് ലൈയിനിനും പരാതി നല്‍കി.
സ്‌കൂള്‍ ആനുവല്‍ ഡേക്ക് ശിരോവസ്ത്രം അണിഞ്ഞ് വന്നതായിരുന്നു വിദ്യാര്‍ത്ഥി. പരിപാടിയുടെ ആങ്കറായി തെരഞ്ഞെടുത്തത് ഈ കുട്ടിയെയാരുന്നു. എന്നാല്‍ കുട്ടിയെ മഫ്ത അണിഞ്ഞ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. സ്‌കൂളിലെത്തിയ രക്ഷിതാക്കളോടും പ്രധാന അധ്യാപക ഇതു തന്നെ പറഞ്ഞു. പിന്നീട് കുട്ടിയെ ഭിഷണിപെടുത്തുകയും ക്ലാസില്‍നിന്നു പുറത്താക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News