25.5 C
Kottayam
Sunday, October 6, 2024

ഇരട്ടി പ്രായമുള്ളവരുടെ അമ്മയായി അഭിനയിക്കണം; ഈ ലുക്കുമായി എന്തെങ്കിലും ബന്ധം വേണ്ടേ; കനിഹ

Must read

കൊച്ചി:പഴശ്ശിരാജ, ഭാ​ഗ്യദേവത, ദ്രോണ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ വലിയ ജനപ്രീതി നേടിയ നടിയാണ് കനിഹ. തമിഴ്നാട്ടുകാരിയാണെങ്കിലും നടിക്ക് നല്ല അവസരങ്ങൾ തുടരെ ലഭിച്ചത് മലയാളത്തിൽ നിന്നാണ്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ കനിഹയ്ക്ക് കഴിഞ്ഞു. ഒരു ഘട്ടത്തിൽ കരിയറിൽ ചെറിയ താഴ്ച കനിഹയ്ക്ക് വന്നു. പഴശ്ശിരാജ ഉൾപ്പെടെയുള്ള ചരിത്ര സിനിമകളുടെ ഭാ​ഗമായ കനിഹയ്ക്ക് പിന്നീട് ഇത്തരത്തിലുള്ള അവസരങ്ങൾ കഴിഞ്ഞ കുറേ നാളുകളായി ലഭിച്ചിട്ടില്ല.

തമിഴിൽ എതിർനീചൽ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് കനിഹയിപ്പോൾ. കുടുംബ പ്രേക്ഷകരു‍ടെ ജനപ്രിയ പരമ്പര സൺ ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കനിഹ. ബിഹൈന്റ്വുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തമിഴ് വേണ്ടെത്ര അവസരങ്ങൾ ലഭിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് കനിഹ മറുപടി നൽകി.

Kaniha

അവസരങ്ങൾ കുറഞ്ഞെന്ന് പറയാൻ പറ്റില്ല. പല കാരണങ്ങളാൽ ഞാൻ നോ പറയുകയായിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോൾ സിനിമാ സ്വപ്നം ഉള്ളയായാളായിരുന്നില്ല. നമുക്ക് എന്ത് അവസരം വരുന്നോ അത് സ്വീകരിച്ച് 100 ശതമാനം കൊടുക്കുക എന്ന രീതിയാണ് തനിക്ക്. സിനിമയിൽ വന്നിട്ട് 20 വർഷമായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിനിമ നല്ലതാണ്.

ഈ കരിയറിൽ തുടർന്നാലെന്താണെന്ന് തോന്നി. ദൈവാനു​ഗ്രഹത്താൽ അവസരങ്ങൾ വന്ന് കൊണ്ടിരുന്നു. അതിന് ശേഷം കല്യാണം കഴിച്ചു, കുഞ്ഞായി. ഇൻഡസ്ട്രിയിൽ ഒതുങ്ങിപ്പോവുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ എനിക്കങ്ങനെ സംഭവിച്ചിട്ടില്ല.

കുറഞ്ഞത് മലയാളം ഇൻഡസ്ട്രിയിലെങ്കിലും. തമിഴിൽ അത്തരം വേർതിരിവുകൾ ഉണ്ടായിട്ടുണ്ടെന്നും കനിഹ പറഞ്ഞു. കല്യാണം കഴിഞ്ഞ് കുട്ടിയായ ശേഷം എനിക്ക് വരുന്ന റോളുകൾക്ക് ഒരു ബന്ധവുമില്ല. ഈ ലുക്കിൽ ആ റോളിനോട് ഞാനെങ്ങനെ നീതി പുലർത്തും. വരലാര് എന്ന സിനിമയിൽ അജിത്തിന്റെ അമ്മയായും നായികയായും അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം അതേപോലുള്ള റോളുകൾ വന്നു.

Kaniha

അമ്മ റോളുകൾ ചെയ്യില്ല എന്നല്ല പറയുന്നത്. അതിനോട് നീതിപുലർത്തേണ്ടെ. എന്നേക്കാൾ ഇരട്ടി പ്രായമുള്ളവർക്ക് അമ്മയായി അഭിനയിക്കുന്നത് ശരിയല്ലെന്ന് തോന്നി. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യം എന്തിന് ചെയ്യണം. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്താം. പക്ഷെ അതിനും മോശം വശമുണ്ട്. ഏത് വസ്ത്രം ധരിച്ചാലും മോശം കമന്റുകളാണ്. അമ്മയായ നിങ്ങൾ ഇത്തരം വസ്ത്രം ധരിക്കാമോയെന്നാെക്കെ. മുമ്പൊക്കെ അത് വേദനിപ്പിച്ചിരുന്നു. എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു. ഇപ്പോൾ അതൊന്നും ​ഗൗനിക്കുന്നില്ലെന്ന് കനിഹ പറഞ്ഞു.

2002 ലാണ് കനിഹ തമിഴിൽ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. 2008 ൽ നടി വിവാഹം ചെയ്തു. വിവാഹ ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ തിളങ്ങാൻ കനിഹയ്ക്ക് കഴിഞ്ഞു. എന്നാൽ തമിഴിൽ അവസരങ്ങൾ കുറഞ്ഞു. ശ്വാം രാധാകൃഷ്ണൻ എന്നാണ് കനിഹ​യുടെ ഭർത്താവിന്റെ പേര്. സായ് റിഷി എന്ന മകനും ഇവർക്ക് പിറന്നു. വിവാഹ ശേഷം അമേരിക്കയിലേക്ക് മാറിയെങ്കിലും നടി പിന്നീട് തിരിച്ചെത്തി.

പ്രസവ ശേഷം മകൻ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് കനിഹ അടുത്തിടെ സംസാരിച്ചിരുന്നു. മകന് ഹൃദയത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചിലപ്പോൾ മരണപ്പെട്ടേക്കുമെന്ന് ഡോക്ടർ പറഞ്ഞു. ജീവൻ രക്ഷാ മാർ​ഗങ്ങളോട് ഏഴ് ദിവസം പിന്നിട്ടു. ജീവൻ രക്ഷിക്കാൻ പറ്റുമെന്ന് ഉറപ്പില്ലാതെയാണ് സർജറി ചെയ്തതെന്നും എന്നാൽ മകനെ രക്ഷിക്കാനായെന്നും കനിഹ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week