Home-bannerKeralaNewsRECENT POSTSTop Stories
കോടതി വിധിയ്ക്ക് പുല്ലുവില; മിന്നല്‍ ഹര്‍ത്താലുമായി യാക്കോബായ സഭ
കൊച്ചി: പിറവം പള്ളിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പിറവത്ത് യാക്കോബായ സഭയുടെ മിന്നല്‍ ഹര്‍ത്താല്‍. മെത്രാപൊലീത്തമാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് യാക്കോബായ സഭ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴു ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് സ്ഥത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു നീക്കാന്‍ തീരുമാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News